നമ്മുടെ ജീവിതത്തെ ബാധിക്കുന്ന രണ്ട് വില മാറ്റം. സ്വർണ്ണം ഗ്യാസ് എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഈ കാര്യം ശ്രദ്ധിക്കുക

നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. നമ്മുടെ രാജ്യത്ത് രണ്ട് വസ്തുക്കൾക്ക് ആണ് വില മാറ്റം ഉണ്ടായിരിക്കുന്നത്. ആദ്യം തന്നെ നിത്യേന ഉപയോഗിക്കുന്ന ഗ്യാസിന്റെ വർധിച്ചിരിക്കുകയാണ്.

ഗ്യാസ് കണക്ഷൻ ഉള്ള എല്ലാ ഉടമകളും ഈ കാര്യം ശ്രദ്ധിക്കുക. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ 50 രൂപ വീതം രണ്ടു തവണ ആണ് ഗ്യാസിന് വില വർധിപ്പിച്ചത്. ഇപ്പോൾ വീണ്ടും ഗ്യാസിന് വില വർധിപ്പിച്ചിരിക്കുകയാണ്. ഗ്യാസ് വില 25 രൂപ കൂടി വർദ്ധിപ്പിക്കുവാൻ വേണ്ടിയാണ് തീരുമാനമെടുത്തിരിക്കുന്നത്.

Read Also

ഇന്നുമുതൽ ഗ്യാസിന് വില വർധനവ് പ്രാബല്യത്തിൽ വരുവാനും പോവുകയാണ്. ഗ്യാസിന് വില ഇപ്പോൾ വർധിപ്പിച്ചത് പ്രകാരം പുതിയ ഗ്യാസ് സിലിണ്ടറുകൾക്ക് 725 രൂപയിൽ കൂടുതൽ നൽകേണ്ടി വരുന്നതായിരിക്കും ഇനിമുതൽ. കഴിഞ്ഞ മാസങ്ങളിലായി ഗ്യാസ് സബ്സിഡി മുടങ്ങി കടക്കുന്നതിന്റെ ഒപ്പം തന്നെ വിലവർധന കൂടി ആയപ്പോൾ സാധാരണ ജനങ്ങളെ സംബന്ധിച്ച് വളരെ അധികം പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യമായി മാറിയിരിക്കുകയാണ്.

അടുത്തതായി സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ വിലയിലേക്ക് ആണ് സ്വർണ്ണവില കുറഞ്ഞിരിക്കുന്നത്. 35480 രൂപ പവനും 4435 രൂപ ഗ്രാമിനും ആയിട്ടാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.


320 രൂപ പവനും 40 രൂപ ഗ്രാമിനും ആണ് ഇപ്പോൾ വിലക്കുറവ് വന്നിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണം എത്തിയിരിക്കുകയാണ്. യുഎസ് ബോണ്ട് വരുമാന നേട്ടം ആഗോളവിപണിയിൽ കൈവരിക്കുകയും ഡോളർ ശക്തി പ്രാപിക്കുകയും ചെയ്തതാണ് സ്വർണ്ണ വില ഇപ്പോൾ കുറയുവാൻ വേണ്ടി കാരണമായത്

ദിവസവും ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️


Post a Comment

0 Comments

close