ഗ്യാസ് ബുക്കിങ്ങിന് തത്കാൽ സേവാസൗകര്യം ഒരുങ്ങുന്നു

പാചകവാതകവും തത്കാലായി ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പാചകവാതക ബുക്കിങ്ങിന് തത്കാൽ സേവാസൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരമടക്കമുള്ള രാജ്യത്തെ പ്രധാനനഗരങ്ങളിൽ ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാൽ മണിക്കൂറിനകം പാചകവാതക സിലിൻഡറുകൾ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.െഹെദരാബാദിൽ ഈ സൗകര്യം തുടങ്ങിക്കഴിഞ്ഞു. പടിപടിയായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിന്ന് തിരുവനന്തപുരം നഗരത്തെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.ഒരു സിലിൻഡർ മാത്രമുള്ള പാചകവാതക ഉപഭോക്താക്കൾക്കാകും തത്കാൽ ബുക്കിങ് അനുവദിക്കുക. െപ്രെംമിനിസ്റ്റേഴ്സ് ഉജ്ജ്വല യോജന (പി.എം.യു.െവെ.) പദ്ധതിയിൽ പാചകവാതക കണക്ഷൻ അനുവദിക്കുമ്പോൾ നിലവിൽ ഒരു സിലിൻഡറാണ് അനുവദിക്കാറ്. ഇത്തരം ഉപഭോക്താക്കൾക്ക് അടുത്ത സിലിൻഡർ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്നതാണ് പദ്ധതിയുടെ നേട്ടം. തത്കാൽബുക്കിങ് വഴി സിലിൻഡർ‍ ലഭിക്കുന്നതിന് ഹൈദരാബാദിൽ 25 രൂപയാണ് അധികം ഈടാക്കുന്നത്.

Post a Comment

0 Comments

close