ലോകത്ത് വൈറസ് ഉണ്ടാക്കിയത് ചൈനീസ് ലാബല്ല; ശീതീകരിച്ച ഭക്ഷണങ്ങളിൽ നിന്നോ ജന്തുക്കളിൽ നിന്നോ പകർന്നതാകാം; ചൈനയുടെ വാദം തന്നെ ആവർത്തിച്ച് ലോകാരോഗ്യ സംഘടന


ചൈനയിലെ വുഹാനിൽ നിന്നാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടെങ്കിലും ചൈനയുടെ ലാബിൽ നിന്നാണെന്ന വാദം തള്ളി ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിൽ നിന്നല്ലെന്നും മൃഗങ്ങളിൽ നിന്നാകാം എന്നുമാണ് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിലെ സംഘം നിഗമനത്തിലെത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനിൽ എത്തി പരിശോധന നടത്തിയിരുന്നു. ശീതികരിച്ച ഭക്ഷണങ്ങളിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാദം. ശീതീകരിച്ച ഭക്ഷണത്തിലൂടെ വൈറസ് പകരാമെന്നാണ് ചൈനയും പറയുന്നത്. ചൈനയുടെ ഈ വാദം തന്നെയാണ് ലോകാരോഗ്യസംഘടനയും ആവർത്തിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്ത ഭക്ഷ്യ പാക്കേജിംഗിൽ കൊറോണ വൈറസിനെ കണ്ടെത്തിയെന്നാണ് ചൈന വാദിക്കുന്നത്.


Read more: നിങ്ങളുടെ സ്വന്തം പേര് RINGTUNE ആക്കി മാറ്റം click here🖲️

ഇതുശരിവെച്ച ലോകാരോഗ്യസംഘടന സംഘാംഗങ്ങൾ, മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് പ്രതികരിച്ചു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു.

മനുഷ്യരിലേക്ക് വൈറസ് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് പീറ്റർ ബെൻ എംബാരെക് പറഞ്ഞു, വവ്വാലിലൂടെ പകരാനാണ് സാധ്യത ഏറെയുള്ളത്. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.

ഇന്നത്തെ മറ്റു തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉📲


‘തണുത്തതും ശീതീകരിച്ചതുമായ ഈ അന്തരീക്ഷത്തിൽ കാണപ്പെടുന്ന സാഹചര്യങ്ങളിൽ വൈറസിന് അതിജീവിക്കാൻ കഴിയും, പക്ഷേ ആ വൈറസുകൾക്ക് മനുഷ്യരിലേക്ക് വ്യാപിക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല’ ഡബ്ല്യുഎച്ച്ഒ സംഘത്തിലെ മൃഗസംരക്ഷണ വിദഗ്ധനായ പീറ്റർ ബെൻ എംബാരെക് പറയുന്നു.

ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റർ കൂട്ടിച്ചേർത്തു.

Phonepe ആപ്പ് ഉപയോഗിക്കൂ● പണമിടപാടുകൾ എളുപ്പത്തിലാക്കൂ കൂടാതെ നിരവധി ക്യാഷ് ബാക്കും free install click 👉🖲️


അതേസമയം, ചൈനീസ് സർക്കാർ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ നാവായി പ്രവർത്തിക്കുന്നത് ചൈന തന്നെയാണെന്നും വിമർശനം ശക്തമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പോലും ചൈനീസ് ഗവേഷകർക്കു വിലക്കുണ്ട്. എന്നാൽ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും സർക്കാർ അനുമതി നൽകിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞത്.

അതേസമയം, ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ലോകാരോഗ്യസംഘടനയ്ക്ക് ചൈനയിലേക്ക് പ്രവേശനം നൽകിയെങ്കിലും ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയ്യാറായിട്ടില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റൈനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്. പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല.

2021 നിയമ സഭാ തിരഞ്ഞെടുപ്പ് മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️

Post a Comment

0 Comments

close