22000 രൂപ വിലകുറച്ചു ;സാംസങ്ങ് ഗാലക്സി നോട്ട് 20 ഫോണുകൾ വിലകുറച്ചു

 22000 രൂപ വിലകുറച്ചു ;സാംസങ്ങ് ഗാലക്സി നോട്ട് 20 ഫോണുകൾ വിലകുറച്ചു


സാംസങ്ങിന്റെ നിലവിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി നോട്ട് 20 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില കുറച്ചിച്ചിരിക്കുന്നു .22000 രൂപവരെയാണ് ഇപ്പോൾ സാംസങ്ങിന്റെ ഈ മോഡലുകളുടെ വിലക്കുറച്ചിരിക്കുന്നത് .വിപണിയിൽ 76999 രൂപ വിലയുണ്ടായിരുന്ന ഈ സാംസങ്ങ് ഗാലക്സി നോട്ട് 20 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 54999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .


സാംസങ്ങിന്റെ ഗാലക്സി നോട്ട് 20 ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും നൽകിയിരിക്കുന്നു .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു ഈ ഫോണുകൾക്ക്  Exynos 990 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .




അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android v10.0 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 4300mAH ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ +12 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .8 ജിബിയുടെ വേരിയന്റുകൾക്ക് 54999 രൂപയാണ് വിലവരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Post a Comment

0 Comments

close