സ്വർണ്ണ കൊട്ടാരം, 7000 ആഡംബര കാറുകൾ, സ്വർണ്ണ പൂശിയ സ്വകാര്യ ജെറ്റ് . ബ്രൂണൈയിലെ സുൽത്താന്റെ ആഡംബര ജീവിതം ഇങ്ങനെ

വീടുകൾ പലപ്പോഴും ആഡംബരത്തിന്റെ ഒരു ഭാഗമായി മാറുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ധനികരായ സുൽത്താൻ മാരിൽ ഒരാളായ ബ്രുണെയിലെ സുൽത്താൻ ഹസ്സനാൽ ബോൾക്കിയ താമസിക്കുന്ന ഗോൾഡ് പാലസിന്റെ പ്രത്യേകതകൾ വിവരണത്തിനു അതീതമാണെന്ന് തന്നെ പറയാം. വളരെയധികം പ്രത്യേകതകൾ കൊണ്ട് നിർമ്മിച്ച ഈ ഒരു ഗോൾഡ് പാലസ്, അതുമായി ബന്ധപ്പെട്ട മറ്റു വസ്തുതകൾ എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.




1980 വരെ ലോകത്തിലെ തന്നെ ഏറ്റവും ധനികനായിരുന്ന വ്യക്തിയാണ് ഹസ്സനാൽ ബോൾക്കിയ. ഇദ്ദേഹത്തിന് 14,700 കോടിയിലധികം ആസ്തി ഉണ്ട് എന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടുകൾ പറയുന്നത്. എണ്ണ ശേഖരവും പ്രകൃതിവാതകവും ആണ് ഇദ്ദേഹത്തിന്റെ ആസ്തിയുടെ ഉറവിടം.




സ്വർണത്തിൽ നിർമിച്ച കൊട്ടാരത്തിലാണ് സുൽത്താൻ ഹസനാൽ ബോൾക്കിയ താമസിക്കുന്നത്.1984 ൽ ആണ് നൂറുൽ ഇമാൻ പാലസ് എന്ന ഈ സ്വർണ്ണ കൊട്ടാരം പണിതീർത്തത്. രണ്ടു ദശലക്ഷം ചതുരശ്ര അടിയുള്ള കൊട്ടാരത്തിന്റെ താഴികക്കുടം 22 കാരറ്റ് സ്വർണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു.




സ്വർണ്ണത്തിൽ നിർമ്മിതമായ ഈ കൊട്ടാരത്തിന് 2500 കോടി രൂപയുടെ വിലമതിക്കും എന്നാണ് അറിയപ്പെടുന്നത്.1700 ലധികം റൂമുകൾ, 5 നീന്തൽ കുളങ്ങൾ, 257 കുളിമുറികൾ, 110 ഗ്യാരേജുകൾ, 200 കുതിരകൾക്ക് നിൽക്കാൻ ആകുന്ന രീതിയിൽ എയർ കണ്ടീഷൻ സ്റ്റാബിളുകൾ എന്നിവ കൊട്ടാരത്തിന്റെ ഭാഗമാണ്.



ഇവ കൂടാതെ സുൽത്താന്റെ കൈവശം341 ബില്യൺ രൂപ വിലമതിക്കുന്ന 7000 ആഡംബര കാറുകൾ,ഇതിൽ 600 റോൾസ് റോയ്സ് 300 ഫെറാരി കൾ എന്നിവ ഉൾപ്പെടുന്നു.




ആഡംബര കാറുകൾക്ക് പുറമേ നിരവധി സ്വകാര്യ ജെറ്റ് കളും ഇദ്ദേഹത്തിന്റെ പേരിലുണ്ട് എന്ന് ബോർണറിക് ഡോട്ട് കോമിന്റെ റിപ്പോർട്ടുകൾ പറയുന്നു. എയർ ജെറ്റ് കളിൽ സ്വർണ്ണത്തിൽ പൂശിയ ബോയിങ് 747-400 ഉൾപ്പെടുന്നു, സ്വീകരണമുറിയും കിടപ്പുമുറിയും ഈ ജെറ്റിന്റെ ഭാഗമായി ഉണ്ടത്രേ . ഇവയ്ക്കു പുറമെ ബോയിങ് 767-200,340-200 എന്നിവ കൂടി ഉൾപ്പെടുന്നു. മൊത്തത്തിൽ ആഡംബര ത്തിന്റെ ഒരു പൂർണ്ണ രൂപം ആയി തന്നെ ഈയൊരു കൊട്ടാരത്തെ യും, മറ്റ് ആസ്തി കളെയും എടുത്തുപറയാം.

Post a Comment

0 Comments

close