സൗജന്യമായി അഞ്ചു ലക്ഷം രൂപ ഫാമിലി ഇൻഷ്വറൻസ് ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

ഓരോ ദിവസം കൂടുമ്പോളും രോഗികളുടെ എണ്ണവും കൂടി വരികയാണ്. എന്നാൽ പലർക്കും പണം ഇല്ലാത്തത് കൊണ്ട് ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കാറില്ല. സാധാരണ ജനങ്ങൾക്ക് ഏറ്റവും പ്രയോജകരമായ ഒരു ലൈഫ് ഇൻഷുറൻസിനെ കുറിച്ചാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്.



പലർക്കും അറിയാത്ത ഒരു ഇൻഷുറൻസ് പദ്ദതിയാണ് ആയുഷ്മാൻ ഭാരത് ഫാമിലി ഇൻഷുറൻസ് പദ്ദതി. ഒരു കുടുബത്തിനു ചികിത്സയുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ വരെയാണ് ഈ പദ്ദതി വഴി ലഭിക്കുന്നത്.സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവർ ഈ ഇൻഷുറൻസ് ലഭ്യമാണ്.ആധാർ കാർഡ്‌, റേഷൻ കാർഡ് കോപ്പിയുമായി സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ ഉടനെ തന്നെ രജിസ്റ്റർ ചെയ്യുക.


വർഷം 5 ലക്ഷം രൂപയുടെ ഫാമിലി ഇൻഷുറൻസ് പാക്കകേജാണ് ഇത്.വീട്ടിൽ ഉള്ള അംഗങ്ങളുടെ എണ്ണമൊ,പ്രായം എന്നിവ ഈ ഇൻഷുറൻസിനു പ്രശ്നമല്ല എന്നതാണ് ഈ പാടത്തിയുടെ ഏറ്റവും വലിയ സവിശേഷത.അതുമാത്രമല്ല സർക്കാർ പ്രൈവറ്റ് ആശുപത്രികളിൽ സൗജന്യ ചികിത്സ രീതിയാണ് ഈ പദ്ദതി വഴി ലഭിക്കുന്നത്.



നേരത്തെ രോഗമുള്ള ഒരു വ്യക്തി ഈ പദ്ദതിയിൽ അംഗമാവുകയാണെങ്കിൽ ഇൻഷുറൻസിനു യാതൊരു തടസവും ഉണ്ടാവില്ല.നിലവിൽ അംഗത്വം പ്രാപിക്കുന്നവർക്ക് അനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.ചികിത്സ സഹായം വേണ്ടവർക്ക് ഏത് ആശുപത്രിയിലാണോ ചികിത്സയിൽ ആയിരിക്കുന്നത് ആ ആശുപത്രിയിൽ ഐഡി കാർഡ്‌ മാത്രം കാണിച്ചാൽ മതിയാകും.



ഓൺലൈൻ വഴിയോ ഓഫ്‌ലൈൻ വഴിയോ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ഓഫ്‌ലൈൻ വഴി ആണെങ്കിൽ നേരിട്ടു ആശുപത്രിയിൽ ചെന്നു പദ്ദതിയുടെ ഭാഗമാവാം.കൂടുതൽ വിവരങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ദതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ സാധിക്കുന്നതാണ്.https://pmjay.gov.in/

Post a Comment

0 Comments

close