വിവാഹ വസ്ത്രങ്ങൾ സൗജന്യമായി ഇവിടെ നൽകുന്നു

നിലവിലെ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിൽ വിവാഹ ആവശ്യങ്ങൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വരുന്നത് വളരെ അധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. പ്രത്യേകിച്ച് തുണിത്തരങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ വധുവിന് മാത്രമായി തന്നെ ചിലവഴിക്കേണ്ടി വരുന്നത് വളരെ വലിയ ഒരു തുകയായിരിക്കും. എന്നാൽ എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തം കല്യാണത്തിനു നല്ല രീതിയിൽ ഉള്ള ഒരു വസ്ത്രം ധരിക്കണം എന്നത്. ഇത്തരത്തിൽ നിർധരരായ എല്ലാവിധ മതവിഭാഗങ്ങളിലും പെടുന്ന വധുവിനു ഒരുങ്ങാൻ ആയി വിവാഹ ആവശ്യങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി വസ്ത്രങ്ങൾ നൽകുകയാണ് തൂത യിൽ ഉള്ള നാസർ തൂത ഡ്രസ്സ് ബാങ്ക് എന്ന സ്ഥാപനം.
നാസർ എന്ന വ്യക്തി ആരംഭിച്ച നാസർ തൂത ഡ്രസ്സ് ബാങ്ക് എന്ന ഈ ഒരു സ്ഥാപനം വഴി ആർക്കു വേണമെങ്കിലും സൗജന്യമായി വിവാഹ ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോകാവുന്നതാണ്. പാവപ്പെട്ട കുടുംബങ്ങളിലെ ആളുകൾക്ക് അരി മുതൽ വസ്ത്രം വരെ വാങ്ങുന്നതിന് പണം കണ്ടെത്തേണ്ടത് ഒരു വലിയ പ്രശ്നമാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിരവധിപേർ സമീപിച്ചപ്പോഴാണ് നാസർ ഡ്രസ്സ്‌ ബാങ്ക് എന്ന സ്ഥാപനം തുടങ്ങുന്നതിനെ പറ്റി സ്ഥാപനത്തിന്റെ ഉടമ ചിന്തിച്ചത്.5000 രൂപ മുതൽ 40,000 രൂപ വരെ വിലവരുന്ന വസ്ത്രങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തർക്കും മനസ്സിൽ ഇണങ്ങുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ലഭിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. നിലവിൽ 155 കുടുംബങ്ങൾ ഈ ഒരു സേവനം പ്രയോജനപ്പെടുത്തി. നാസർ എന്ന വ്യക്തി തുടക്കത്തിൽ സ്വന്തം വീട്ടിൽ ഒരു വർഷത്തോളം ഈ ഒരു സേവനം നടപ്പിലാക്കുകയും അതിനുശേഷം ഇത് ഒരു ഷോപ്പ് എന്ന രീതിയിലേക്ക് മാറ്റിയിട്ട് ഏഴ് മാസവും ആയി.


ജാതി മത ഭേദമന്യേ എല്ലാ മതവിഭാഗങ്ങളിൽ പെട്ട വധുവിനും ഇവിടെ നിന്നും വസ്ത്രങ്ങൾ നൽകുന്നു. പട്ടുസാരി, ഫ്രോക്ക്, ചോളി എന്നിവയെല്ലാം വസ്ത്ര ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്.തിരുവനന്തപുരം, കണ്ണൂർ, വയനാട് എന്നിങ്ങിനെ മിക്ക ജില്ലകളിലും ഇവർ വസ്ത്രങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരവും ഇദ്ദേഹത്തിന്റെ ഈ സ്ഥാപനത്തിന് വളരെ വലിയ ഒരു പിന്തുണയാണ് നൽകുന്നത് എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. അതുകൊണ്ടുതന്നെ ഈ ഒരു സ്ഥാപനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ നാസർ പറയുന്നു.


ഇത്രയും വലിയ പുണ്യകർമ്മം ചെയ്യുന്ന നാസർ എന്ന വ്യക്തി സകുടുംബം താമസിക്കുന്നത് തൂത യിൽ ആണ്. നിലവിൽ ഒരു ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം എട്ട് ഒമ്പത് വർഷമായി പൊതു പ്രവർത്തനങ്ങളിലും സജീവമാണ്.

നാസർ ഡ്രസ്സ് ബാങ്ക് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണയിൽ ആലിപ്പറമ്പ് പഞ്ചായത്തിലാണ്. ജാതിമതഭേദമന്യേ വധുവിനു വിവാഹത്തിന് ഒരുങ്ങുന്നതിന് ആവശ്യമായ വസ്ത്രങ്ങൾ ആവശ്യമുള്ളവർക്ക് നാസർ ഡ്രസ്സ് ബാങ്ക് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.Post a Comment

0 Comments

close