ഷെയർ ചെയ്യൂ വീടുപണിക്ക് ആവശ്യമായ എല്ലാ ഇലക്ട്രോണിക് , ഇലക്ട്രിക്ക് ഉപകാരണങ്ങൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

 വീടുപണിക്ക് ആവശ്യമായ എല്ലാ ഇലക്ട്രോണിക് , ഇലക്ട്രിക്ക് ഉപകാരണങ്ങൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലംഒരു വീടിന് ആവശ്യമായ ഇലക്ട്രിക്കൽ ഇലക്ട്രോണിക് ഉല്പന്നങ്ങൾക്ക് സാധാരണയായി ഷോപ്പുകളിൽ വലിയ വിലയാണ് ഈടാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക്കൽ സാധനങ്ങൾ പർച്ചേസ് ചെയ്തു വീട്ടിൽ ഉപയോഗിക്കുക എന്നത് കുറച്ചധികം റിസ്ക് ഉള്ള കാര്യം ആയതുകൊണ്ട് തന്നെ ആരും ഇത്തരം ഉല്പന്നങ്ങളുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാറുമില്ല.
എന്നാൽ നല്ല ക്വാളിറ്റിയോടു കൂടി തന്നെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. വ്യത്യസ്ത കളറിലും ഡിസൈനിലുമെല്ലാം വരുന്ന സ്വിച്ച് കൾക്ക് ഒന്നിന് 18 രൂപ നിരക്കിലാണ് വില ഈടാക്കുന്നത്.

അക്വാ ഇലക്ട്രിക്കൽസ് എന്ന ഷോപ്പിലാണ് ഇത്തരത്തിലുള്ള സ്വിച്ചുകൾ വിലക്കുറവിൽ ലഭിക്കുന്നത്.പിവിസി, വുഡൻ സ്വിച്ചുകൾ ക്ക് 20 രൂപ മാത്രമാണ് വില. എല്ലാം കാണാൻ തന്നെ വളരെയധികം ഫിനിഷിങ് ഉണ്ട്.


വയറിങ്ങിന് ആവശ്യമായ കേബിളുകൾ RR, വി-ഗാർഡ്,കുന്ദൻ എന്നെ ബ്രാൻഡുകളിൽ എല്ലാം ലഭ്യമാണ്. വി-ഗാർഡ് 2.5 മീറ്റർ കേബിളിന് 1,900 രൂപ, കുന്ദൻ എന്ന ബ്രാൻഡിന്റെ കേബിളിന് 700 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

GM എന്ന ബ്രാൻഡിൽ വരുന്ന CFL ബൾബുകൾക്ക് എല്ലാം 70 രൂപ നിരക്കിലാണ് വില വരുന്നത്. ഹോൾസെയിൽ റൈറ്റ് ആണ് മുകളിൽ പറഞ്ഞത്. അതുതന്നെ റീട്ടെയിൽ ആയി പർച്ചേസ് ചെയ്യുമ്പോൾ 90 രൂപയാണ് വില.

പ്ലംബിങ്ങിന് ആവശ്യമായ പൈപ്പുകൾ എല്ലാം ഏകദേശം 200 രൂപയിൽ ആണ് വില വരുന്നത്. വ്യത്യസ്ത മോഡലുകളിൽ വരുന്നതിനനുസരിച്ച് 700 രൂപ 800 രൂപ എന്നിങ്ങനെ 3000 രൂപ വരെ ഉള്ള പൈപ്പുകൾ വാങ്ങാവുന്നതാണ്.350 യിൽ തുടങ്ങുന്ന ഷവറുകളും ഇവിടെ ലഭ്യമാണ്. 250 രൂപക്ക് സാധാരണ ഉപയോഗിക്കുന്ന പൈപ്പുകൾ ലഭിക്കുന്നതാണ്. യൂറോപ്യൻ ക്ലോസറ്റ് എല്ലാം 5700 രൂപ നിരക്കിലാണ് ആരംഭിക്കുന്നത്.500 രൂപക്ക് നല്ല ഭംഗിയുള്ള വാഷ്ബേസിനുകൾ വില ആരംഭിക്കുന്നു.

ഇലക്ട്രോണിക് ഉത്പന്നങ്ങൾ ആയ ബ്ലൂറേ 6500 രൂപ, ഹോം തിയേറ്റർ 10,500 രൂപ, കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 2,900 രൂപ വിലയുള്ള ഹോം തിയേറ്ററുകൾ എന്നിവയെല്ലാം ഇവിടെ ഷോപ്പുകളിലും ലഭ്യമാണ്.

വൺ ഇയർ വാറണ്ടി യിലുള്ള ഓറിയന്റൽ എന്ന ബ്രാൻഡിന്റെ ഫാൻ 600 രൂപ മാത്രമാണ് വില.
1600 രൂപക്ക് RIO എന്ന ബ്രാണ്ടിന്റെ മിക്സിയും ലഭിക്കുന്നതാണ്. പ്രോപ്പല്ലാർ,മോട്ടോർ,ഡ്രോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 1000 kv മോട്ടോർ എന്നിവയും ഈ മാർക്കറ്റിൽ ലഭ്യമാണ്.ഇത്തരത്തിൽ കുറഞ്ഞവിലയിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് സാധനങ്ങൾ ആവശ്യമുള്ളവർക്ക് കോയമ്പത്തൂർ അവിനാശി മാർക്കറ്റിലുള്ള ഇലക്ട്രിക് മാർക്കറ്റ് പോയി സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Post a Comment

0 Comments

close