വീട് പുതുക്കി പണിയാൻ ടാറ്റാ ക്യാപിറ്റൽ ഹോം | എങ്ങനെ അപേക്ഷിക്കാം apply for tata home renewal loan

കയ്യിലുള്ള പണം വെച്ച് സ്വന്തമായി ഒരു വീട് നിർമ്മിച്ചവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിലെ അംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ചുള്ള ഒരു വീടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇല്ല എന്ന് ഇപ്പോൾ നമ്മളിൽ പലർക്കും തോന്നുന്നുണ്ടാകും. 

ഇത്തരമൊരു അവസരത്തിൽ നിലവിലുള്ള നിങ്ങളുടെ വീട്ടിൽ മാറ്റങ്ങൾ വരുത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് TATA CAPITAL പ്രൊവൈഡ് ചെയ്യുന്ന ഹോം എക്സ്റ്റൻഷൻ ലോൺ. എന്തെല്ലാമാണ് ഈ ലോണിന്റെ പ്രത്യേകതകൾ എന്നു നോക്കാം.


 

ടാറ്റാ ക്യാപിറ്റൽ ഹോം എക്സ്റ്റൻഷൻ ലോണിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?


നിലവിലുള്ള വീടിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഈ ഹോം എക്സ്റ്റൻഷൻ ലോൺ.ഇത്തരം ഒരു ലോൺ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ വീടിന് ആവശ്യമായ പുതിയ ഒരു ഗാർഡൻ, കുട്ടികൾക്ക് പഠിക്കാനുള്ള സ്റ്റഡി റൂം,ഒരു ബാൽക്കണി എന്ന് വേണ്ട ഒരു വീടിന്റെ മാറ്റത്തിന് ആവശ്യമായ എന്തു കാര്യങ്ങൾക്കു വേണ്ടിയും ലോൺ ഉപയോഗപ്പെടുത്താവുന്നതാണ്.വളരെ കുറഞ്ഞ പലിശ നിരക്കിൽ ഫ്ളക്സ്ബിൾ ആയ EMI ഓപ്ഷൻ ഉപയോഗിച്ച് കൊണ്ട് ലോൺ തുക നിങ്ങൾക്ക് തിരിച്ചടക്കാവുന്നതുമാണ്.
 

ലോണിന് അപ്ലൈ ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?


ആദ്യമായി നിങ്ങളുടെ ലോൺ എലിജിബിലിറ്റി ചെക്ക് ചെയ്യുകയാണ് വേണ്ടത്. എലിജിബിൾ ആണ് എങ്കിൽ നിങ്ങൾക്ക് ആവശ്യമായ ലോൺ തുക അപ്ലിക്കേഷൻ, മറ്റു ഡോക്യൂമെന്റസ് എന്നിവ സഹിതം ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്തു നൽകുക. ആവശ്യമായ തുക അപ്പോൾ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആവുന്നതാണ്.


 
ലോൺ ലഭിക്കുന്നതിനു ഉള്ള മറ്റു യോഗ്യതകൾ എന്തെല്ലാം ആണ്?

21 വയസിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ള 20000 രൂപ മാസ വരുമാനം ഉള്ള കുറഞ്ഞത് രണ്ടു വർഷമെങ്കിലും വർക്ക് എക്സ്പീരിയൻസ് ഉള്ളവർക്ക് ആണ് ലോണിനായി അപേക്ഷിക്കാൻ യോഗ്യത യുള്ളത്.


പ്രധാനമായും നിലവിലുള്ള വീടിനു ഒരു പുതിയ റൂം പണിയുന്നതിനോ,നിലം പണിക്കോ,കാർപോർച്ച്, ഗാർഡൻ, ബയ്സ്സ്‌മെന്റ്,ഗാർഡനു ആവശ്യമായ ലാൻഡ് സ്‌കേപ്പ് എന്നിവയുടെ നിർമാണത്തിനോ ഹോം എക്സ്റ്റൻഷൻ ലോൺ ഉപയോഗപെടുത്താവുന്നതാണ്.


ഹോം എക്സ്റ്റൻഷൻ ചെയ്‌യുന്നതിനു മുൻപായി കൃത്യമായ പ്ലാൻ,expert ആയവരുടെ ഉപദേശം,താൽക്കാലികമായി മാറി താമസിക്കാൻ ആവശ്യമായ സൗകര്യം കൃത്യമായ ഫിനാൻസ് സൗകര്യം എന്നിവ ഉറപ്പു വരുത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കുക.


നിലവിലുള്ള നിങ്ങളുടെ വീടിനെ കൂടുതൽ സുന്ദരമാക്കാൻ Tata capital വഴിഓൺലൈൻ ആയി ഹോം എക്സ്റ്റൻഷൻ ലോണിന് അപ്ലൈ ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ www.tatacapital.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Post a Comment

0 Comments

close